വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ! ഏറ്റുമുട്ടുക ലോകകപ്പില്‍; തിയതി പുറത്ത്

രേണുക വേണു| Last Modified വെള്ളി, 21 ജനുവരി 2022 (10:03 IST)

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 23 ന് മെല്‍ബണിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുക. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ഐസിസി ട്വന്റി 20 ലോകകപ്പ് നടക്കുക. പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇതോടൊപ്പം യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പില്‍ ഉള്‍പ്പെടും. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഒന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ടീമുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :