മികച്ച ഫീച്ചർ ചിത്ര‌‌ത്തിനുള്ള ഓസ്‌കർ മത്സരത്തിന് ഇന്ത്യയിൽ നിന്നും ജയ് ബീമും മരയ്ക്കാറും

അഭിറാം മനോഹർ| Last Modified വെള്ളി, 21 ജനുവരി 2022 (14:10 IST)
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം സൂര്യ നായകനായെത്തിയ ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്നീ ചിത്രങ്ങള്‍ക്ക് ഓസ്‌കർ നാമനിർദേശം.

ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021ല്‍ ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് ഇരുചിത്രങ്ങളും ഇടംനേടിയത്. ഈ ചിത്രങ്ങളടക്കം 276 ചിത്രങ്ങൾ പട്ടികയിലുണ്ട്.67-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് മരയ്ക്കാർ.

തമിഴ്‌നാട്ടിലെ ഇരുളര്‍ ജാതിയില്‍ പെട്ട രാജകണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമായിരുന്നു ജയ് ഭീമിന്റെ ഇതിവൃത്തം.സൂര്യ, ലിജി മോള്‍ ജോസ്, കെ. മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവർ അഭിനയിച്ച ചിത്രം ഡി എന്റര്‍ടൈന്മെന്റിന് കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :