അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 ഓഗസ്റ്റ് 2023 (19:39 IST)
അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. തോഷഖാന അഴിമതി കേസില്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി തലവന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ജയിലില്‍ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ 'ദ ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇസ്ലാമാബാദിലെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹുമയൂണ്‍ ദിലാവാറാണ് വിധി പ്രഖ്യാപിച്ചത്. അഴിമതിയില്‍ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :