അനുബന്ധ വാര്‍ത്തകള്‍
- Virat kohli: കൊടുത്താൽ അത് തിരിച്ചുകിട്ടുമെന്ന് ഓർമ വേണം, ഇല്ലെങ്കിൽ അതിന് നിൽക്കരുത്: മാസ് ഡയലോഗുമായി കോലി
- Virat Kohli Issue: നിങ്ങൾ അർഹിക്കുന്നതേ നിങ്ങൾക്ക് കിടു, കോലിക്ക് മറുപടിയുമായി നവീൻ ഉൾ ഹഖ്
- രാജസ്ഥാന് മുന്നിലുള്ളത് അഞ്ച് കളികൾ, പ്ലേ ഓഫിലെത്താൻ വിയർക്കേണ്ടി വരും
- പർപ്പിൾ ക്യാപ്പുള്ള ബൗളറൊക്കെ തന്നെ പക്ഷേ പന്തെറിഞ്ഞാൽ അതുപോലെ റൺസും കൊടുക്കും, ചെന്നൈയ്ക്ക് വില്ലനായ ദേഷ്പാണ്ഡെ
- ഒരു ഐപിഎൽ സീസണിലും 500ന് മുകളിൽ റൺസില്ല, സ്ഥിരത ഏഴയലത്തില്ല, ഇയാൾക്ക് വേണ്ടിയണോ തള്ളി മറിക്കുന്നത്: സഞ്ജുവിനെ ട്രോളി വിമർശകർ
ഗില്ലിനെ പുറത്താക്കിയതിൽ ഞങ്ങൾക്ക് കുറ്റബോധമില്ല: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഇന്ത്യൻ സൂപ്പർ താരം ശുഭ്മാൻ ഗില്ലിനെ ടീമിൽ നിലനിർത്താത്തതിൽ തങ്ങൾക്ക് കുറ്റബോധമില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ. നമ്മൾ വളർത്തിയെടുത്ത പ്രതിഭകൾ മറ്റ് ടീമുകൾക്കായും നല്ല പ്രകടനം നടത്തുന്നത് കാണുന്നത് സന്തോഷകരമായ കാര്യമാണെന്നും മൈസൂർ പറഞ്ഞു. 2022 ഐപിഎൽ താരലേലത്തിന് മുന്നൊടിയായി 4 താരങ്ങളെ മാത്രമെ ടീമുകൾക്കായിരുന്നുള്ളുവെന്നും മൈസൂർ ഓർമിപ്പിച്ചു.
8,9 താരങ്ങളെ നിർത്താൻ ഞങ്ങൾക്ക് താത്പര്യമുണ്ടായിരുന്നു. അതിൽ നിന്ന് നാലുപേരെ തെരെഞ്ഞെടുക്കേണ്ടി വന്നു. അതിൽ കുറ്റബോധമില്ല. ആ സമയത്തെ കാര്യങ്ങൾ കണക്കിലെടുത്തായിരുന്നു തീരുമാനമെടുത്തത്. അത് നല്ല തീരുമാനമായിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹം കൂട്ടിചേർത്തു.