ഒരു ഐപിഎൽ സീസണിലും 500ന് മുകളിൽ റൺസില്ല, സ്ഥിരത ഏഴയലത്തില്ല, ഇയാൾക്ക് വേണ്ടിയണോ തള്ളി മറിക്കുന്നത്: സഞ്ജുവിനെ ട്രോളി വിമർശകർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മെയ് 2023 (13:09 IST)
ഐപിഎല്ലിൽ മിന്നുന്ന പ്രകടനങ്ങൾ പലകുറി നടത്താൻ സാധിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകുന്നില്ല എന്ന ചോദ്യത്തിന് സഞ്ജുവിൻ്റെ സ്ഥിരതയാണ് കാരണമായി ഇന്ത്യൻ സെലക്ടർമാർ ഉന്നയിക്കാറുള്ളത്. മികച്ച പ്രതിഭയാണ് സഞ്ജു എന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമില്ലെന്നും പക്ഷേ സ്ഥിരതയില്ലായ്മ സഞ്ജുവിൻ്റെ വലിയ പ്രശ്നമാണെന്നും സഞ്ജു വിമർശകർ പറയുന്നു.

ഏകദിന ലോകകപ്പ് കൂടി നടക്കുന്ന ഈ വർഷം നടക്കുന്ന ടൂർണമെൻ്റ് അതിനാൽ തന്നെ തൻ്റെ വിമർശകരുടെ വായടപ്പിക്കാനുള്ള അവസരമാണ് സഞ്ജുവിന് നൽകിയത്. എന്നാൽ പതിവ് പോലെ ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം ചെറിയ സ്കോറിന് പുറത്താകുന്നത് ശീലമാക്കിയിരിക്കുകയാണ് സഞ്ജു. ഇതോടെ സഞ്ജുവിനെതിരെയുള്ള വിമർശനങ്ങളും ശക്തമായിരിക്കുകയാണ്. ഐപിഎല്ലിൽ സ്ഥിരമായി ആദ്യ 2-3 കളികളിൽ മികച്ച പ്രകടനം നടത്തുകയും പിന്നീട് നിറം മങ്ങുകയും ചെയ്യുന്നതാണ് സഞ്ജുവിൻ്റെ ശീലമെന്ന് വിമർശകർ പറയുന്നു. റുതുരാജ് ഗെയ്ക്ക്വാദടക്കമുള്ള താരങ്ങൾ സീസണിൽ 500 റൺസ് കണ്ടെത്തുമ്പോഴും 10 വർഷമായി ഐപിഎല്ലിൽ സജീവമായിട്ടുള്ള സഞ്ജു സാംസണിന് അതിന് കഴിയുന്നില്ലെന്നും വെറും പിആർ വർക്ക് കൊണ്ട് ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ശ്രമിക്കുകയുമാണെന്നാണ് വിമർശകർ പറയുന്നത്. സഞ്ജു മോശം ഫോം തുടരുമ്പോൾ ഈ വാദങ്ങളെ തകർക്കാൻ ട്വിറ്ററിൽ സഞ്ജു ആരാധകർക്കും സാധിക്കുന്നില്ല. തൻ്റെ വിക്കറ്റിന് സഞ്ജു കൂടുതൽ വില നൽകണമെന്നാണ് സഞ്ജുവിനെ അനുകൂലിക്കുന്നവർ താരത്തിനോട് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :