1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. We are not afraid Bumrah says ben stokes

Bumrah vs Stokes: ബുമ്രയെ ഭയക്കുന്നില്ല, ഒറ്റയ്ക്ക് പരമ്പര ജയിപ്പിക്കാനുള്ള മികവൊന്നും ബുമ്രയ്ക്കില്ല: ബെൻ സ്റ്റോക്സ്

Bumrah
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഭയപ്പെടുന്നില്ലെന്ന് ഇംഗ്ലണ്ട് ക്യപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ഹെഡിങ്‌ലിയിലെ ലീഡ്‌സില്‍ നാളെ നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്റ്റോക്‌സ്. ലോകോത്തര ബൗളറാണെങ്കിലും ഒറ്റയ്ക്ക് ഒരു പരമ്പര വിജയിപ്പിക്കാനുള്ള കഴിവ് ബുമ്രയ്ക്കില്ലെന്നും സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു. ഒരു ബൗളറെ മാത്രം ആശ്രയിച്ച് ഒരു ടെസ്റ്റ് പരമ്പര വിജയിക്കാനാവില്ലെന്നാാണ് സ്റ്റോക്‌സ് വ്യക്തമാക്കിയത്.
 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും മികച്ച എതിരാളികളെയാണ് നേരിടുന്നത്. അവരെ ബഹുമാനിക്കുന്നുണ്ടെങ്കിലും അവരെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. അതേസമയം ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോര്‍ഡാണ് ബുമ്രയ്ക്കുള്ളത്. ഇംഗ്ലണ്ടിനെതിരെ കളിച്ച 14 ടെസ്റ്റുകളില്‍ നിന്ന് 60 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച 9 ടെസ്റ്റുകളില്‍ നിന്നും 37 വിക്കറ്റുകളാണ് താരം വീഴ്ത്തിയിട്ടുള്ളത്.
 
അടുത്ത ലേഖനം
India vs England First Test:കെ എൽ രാഹുൽ ഓപ്പണിംഗിൽ, കോലിയുടെ റോളിൽ ഗിൽ, കരുൺ നായർക്കും പ്രധാന സ്ഥാനം, ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പ് വ്യക്തമാക്കി റിഷഭ് പന്ത്