1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Wasim jaffer disappointer with sanju samson

ടി20യിൽ ഒട്ടേറെ കാര്യങ്ങൾ അവന് ചെയ്യാനാകും, അവസരങ്ങൾ അവൻ മുതലാക്കാത്തത് വേദനിപ്പിക്കുന്നു

ശ്രീലങ്ക
ശ്രീലങ്കക്കെതിരായ സഞ്ജു സാംസണിന്റെ പ്രകടനം ഏറെ നിരാശ സമ്മാനിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജു തനിക്ക് ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുന്നില്ലെന്നും അതോർത്ത് തനിക്ക് ഏറെ നിരാശയുണ്ടെന്നും ജാഫർ പറഞ്ഞു.
 
അദ്ദേഹം തനിക്ക് ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കുന്നില്ല. ശനി, ഞായർ ദിവസങ്ങൾ സഞ്ജുവിന് മികച്ച അവസരമായിരുന്നു.വിക്കറ്റ് കീപ്പിംഗിലെ മൂന്നാമതൊരു ഓപ്ഷനായും ബാറ്ററായും അവകാശവാദം ഉന്നയിക്കാമായിരുന്നു.
 
തനിക്ക് എന്തെല്ലാം സാധിക്കുമെന്ന സൂചന നൽകാൻ സഞ്ജുവിന് കഴിഞ്ഞു. പക്ഷേ ലഭിച്ച അവസരങ്ങൾ അവന് മുതലെടുക്കാനായില്ല. എനിക്ക് വളരെ സങ്കടം തോന്നുന്നു. കാരണം ടി20യിൽ അവന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമായിരുന്നു. വസീം ജാഫർ പറഞ്ഞു.
അടുത്ത ലേഖനം
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് കനത്തതിരിച്ചടി: ജേസൺ റോയ്‌ ഐപിഎല്ലിൽ നിന്ന് പിന്മാറി