ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് കനത്തതിരിച്ചടി: ജേസൺ റോയ്‌ ഐപിഎല്ലിൽ നിന്ന് പിന്മാറി

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (12:54 IST)
ആരംഭിക്കാനിരിക്കെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിന് വമ്പൻ തിരിച്ചടി. 2 കോടി രൂപ‌യ്‌ക്ക് ഗുജറാത്ത ടീമിലെത്തിച്ച ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ് ടൂർണമെന്റിൽ നിന്നും പിന്മാറി.

സീസണിൽ കളിക്കില്ലെന്ന് റോയ് ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് റിപ്പോർട്ട്. 2021 സീസണിൽ ഹൈദരാബാദിനായി കളിച്ച ജേസൺ റോയ് 6 കളികളിൽ നിന്ന് 303 റൺസ് സ്വന്തമാക്കിയിരുന്നു. 50.50 ശരാശരിയിൽ 170 സ്ട്രൈക്ക്റേറ്റ്ഓടെ പാകിസ്ഥാൻ സൂപ്പർ ലീഗിലും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

ഈയടുത്താണ് ജേസൺ റോയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഐപിഎല്ലിലെത്തിയാൽ താരത്തിന് രണ്ട് മാസത്തോളം ഇന്ത്യയിൽ തുടരേണ്ടതായി വരും. കുടുംബാംഗങ്ങളിൽ നിന്ന് ഇത്രയും നാൾ വിട്ട് നിൽക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് താരത്തിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :