1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. VVS Laxman wanted to be Indian Coach

ദ്രാവിഡിന് ശേഷം ലക്ഷ്മണ്‍ ഇന്ത്യന്‍ പരിശീലകനാകും; സൂചന നല്‍കി ഗാംഗുലി

VVS Laxman
വി.വി.എസ്.ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമെന്ന് സൂചന നല്‍കി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ലക്ഷ്മണ്‍ എത്തുമെന്നാണ് ഗാംഗുലി പറയുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധ്യക്ഷനാണ് നിലവില്‍ ലക്ഷ്മണ്‍. ബിസിസിഐ ആവശ്യപ്പെട്ടപ്പോള്‍ ഈ ചുമതല ഏറ്റെടുക്കാന്‍ ലക്ഷ്മണ്‍ തയ്യാറായെന്നും ഇന്ത്യന്‍ പരിശീലകനാകാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നെന്നും ഗാംഗുലി പറഞ്ഞു. ഭാവിയില്‍ എന്‍സിഎ അധ്യക്ഷ ചുമതലയില്‍ നിന്ന് ലക്ഷ്മണ്‍ ഇന്ത്യന്‍ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
35 റണ്‍സുമായി ഗാംഗുലി റിട്ടയേര്‍ഡ് ഹര്‍ട്ട്, ജയ് ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി; ബിസിസിഐ പ്രസിഡന്റ്‌സ് ഇലവനെ തോല്‍പ്പിച്ച് സെക്രട്ടറീസ് ഇലവന്‍