1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli to take break from cricket

Virat Kohli to take break: വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു !

Virat Kohli to take break from cricket
Virat Kohli to take break: ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കഴിഞ്ഞാല്‍ കോലി ലണ്ടനില്‍ തുടരും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് കോലിയുടെ തീരുമാനം. ഭാര്യ അനുഷ്‌ക, മകള്‍ എന്നിവരെല്ലാം ഇപ്പോള്‍ ലണ്ടനിലുണ്ട്. 
 
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കോലി കളിക്കുന്നില്ല. തല്‍ക്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കോലിയുടെ തീരുമാനം. ഏഷ്യാ കപ്പിലായിരിക്കും ആരാധകര്‍ ഇനി കോലിയെ കാണുക. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഓഗസ്റ്റ് ആദ്യ വാരത്തോടെ കോലി ഏഷ്യാ കപ്പിനുള്ള പരിശീലനം ആരംഭിക്കും. ഓഗസ്റ്റ് 27 നാണ് ഏഷ്യാ കപ്പ് തുടങ്ങുക. ഏഷ്യാ കപ്പില്‍ കൂടി കോലിക്ക് അവസരം കൊടുക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഏഷ്യാ കപ്പില്‍ നിറംമങ്ങിയാല്‍ അത് കോലിയുടെ കരിയറിനെ മോശമായി ബാധിക്കും. ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് കോലിയെ മാറ്റി നിര്‍ത്തുന്നത് അടക്കം ആലോചിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാകും. 
 
' കോലി ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലികമായി ഒരു ഇടവേളയെടുക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം താരം ലണ്ടനില്‍ തുടരും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇത്. ഇടവേള സമയത്ത് ക്രിക്കറ്റ് പൂര്‍ണമായും ഒഴിവാക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഷ്യാ കപ്പിനുള്ള പരിശീലനം താരം ആരംഭിക്കും,' ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നിങ്ങൾ തിരിച്ചു വരും, ക്രിക്കറ്റ് എന്ന കുമിളയ്ക്ക് പുറത്തും ജീവിതമുണ്ട്, തല ഉയർത്തി തന്നെ നടക്കു: കോലിക്ക് പിന്തുണയുമായി പീറ്റേഴ്സൺ