വിരാട് കോലി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റനാകുമോ?

രേണുക വേണു| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (08:28 IST)

വിരാട് കോലി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് വെള്ളിയാഴ്ച മുതലാണ്. നായകന്‍ രോഹിത് ശര്‍മയ്ക്ക് പരിശീലന മത്സരത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉപനായകന്‍ കെ.എല്‍.രാഹുല്‍ ആകട്ടെ പരുക്കിനെ തുടര്‍ന്ന് പുറത്തും. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കോലി ഇന്ത്യയെ നയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം, കോവിഡ് മുക്തനായി ടീമിനൊപ്പം ചേരാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് രോഹിത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് ലീഡ് ചെയ്യുകയാണ് ഇപ്പോള്‍. കോവിഡ് ഭീഷണിയെ തുടര്‍ന്നാണ് അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് കോലിയാണ്. മാറ്റിവെച്ച അഞ്ചാം ടെസ്റ്റിലും ഇന്ത്യയെ നയിക്കാന്‍ കോലിക്ക് തന്നെ നറുക്ക് വീഴുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, രോഹിത് ശര്‍മയുടേയും കെ.എല്‍.രാഹുലിന്റേയും അഭാവത്തില്‍ ക്യാപ്റ്റന്‍സി ഉത്തരവാദിത്തത്തിലേക്ക് പരിഗണിക്കുന്നവരില്‍ ജസ്പ്രീത് ബുംറയും റിഷഭ് പന്തും ഉണ്ട്. ഇതില്‍ തന്നെ ബുംറയ്ക്കാണ് കൂടുതല്‍ സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :