94-2 എന്ന നിലയിൽ ഇംഗ്ലണ്ട്, പതിവില്ലാതെ റിവേഴ്സ് സ്കൂപ്പ് സിക്സറുമായി റൂട്ട്: മക്കല്ലം ഇഫക്ടെന്ന് ആരാധകർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (17:31 IST)
തുടർച്ചയായ തോൽവികളെ തുടർന്നാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്ന് ജോ റൂട്ട് പുറത്താകുന്നത്. തുടർന്ന് നായകനായെത്തിയ ബെൻ സ്റ്റോക്സിന് കീഴിൽ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. എന്നാൽ നായകമാറ്റത്തേക്കാളുപരി പരിശീലകൻ എന്ന നിലയിൽ ടീമിലെത്തിയ ബ്രണ്ടൻ മക്കല്ലത്തിൻ്റെ സാന്നിധ്യമാണ് ടീമിൻ്റെ മാറ്റത്തിന് കാരണമെന്നാണ് ആരാധകർ പറയുന്നത്.

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ 94-2 എന്ന നിലയിൽ നിൽക്കുമ്പോൾ ജോ റൂട്ട് നേടിയ റിവേഴ്സ് സ്കൂപ്പ് സിക്സാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം സിക്സർ നേടുന്നത്. ആഷസിൽ തകർന്നടിഞ്ഞതിന് ശേഷം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പോസിറ്റീവ് ഇൻഡൻഡോടെ കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് കാണാനായത്. ജോ റൂട്ട് മുന്നിൽ നിന്നും നയിക്കുന്ന ബാറ്റിങ്ങ് നിരയിൽ ബെൻ സ്റ്റോക്സ്, ബെയർസ്റ്റോ തുടങ്ങിയ താരങ്ങൾ പതിവില്ലാതെ തകർത്തടിക്കുന്നതും മക്കല്ലത്തിൻ്റെ വരവോടെയാണ് കാണാനായത്.

ജോ റൂടിൽ പോലും ഈ മാറ്റം സംഭവിച്ചു എന്നതിൻ്റെ തെളിവായാണ് റൂട് റിവേഴ്സ് സ്കൂപ്പിലൂടെ നേടിയ സിക്സറിനെ ആരാധകർ കാണുന്നത്. നാലാം ടെസ്റ്റ് മത്സരത്തിൽ നാലാം വിക്കറ്റിൽ 296 റൺസ് പിന്തുടർന്ന് ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോൾ 2 വിക്കറ്റിന് 183 റൺസ് എന്ന നിലയിലാണ്. 81 റൺസുമായി ഒലെ പോപ്പും 55 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :