ധോനിയുടെ വിക്കറ്റ് ആഘോഷമാക്കി കോലി, അപമാനിച്ചുവെന്ന് ധോനി ഫാൻസ്: പുതിയ വിവാദം

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മെയ് 2022 (12:57 IST)
ബാംഗ്ലൂർ-ചെന്നൈ പോരാട്ടത്തിൽ ചെന്നൈ നായകൻ എംഎസ് ധോനിയുടെ പുറത്താകലിനെ ആഘോഷിച്ച വിരാട് കോലിയ്ക്കെതിരെ ധോനി ആരാധകർ. കോലി ധോനിയെ അപമാനിച്ചതായാണ് ആരാധകരുടെ പരാതി. മത്സരത്തിൽ ധോനി കൂടി മടങ്ങിയതോടെ‌യാണ് ബാംഗ്ലൂർ വിജയം ഉറപ്പിച്ചത്.

മൂന്ന് പന്തിൽ നിന്ന് 2 റൺസ് എന്ന നിലയിൽ നിൽക്കെ ഹേസൽവുഡാണ് ധോനിയെ പുറത്താക്കിയത്. 19ആം ഓവറിലെ ആദ്യ പന്തിലായിരുന്നു ധോനിയുടെ മടക്കം. ബൗണ്ടറി നേടാനുള്ള ശ്രമത്തിൽ ഡീപ്പിൽ രജത്തിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ പതിവ് രീതിയിൽ ആക്രോശപൂർവമായിരുന്നു കോലിയുടെ ആഘോഷപ്രകടനം.

ധോനിയെ പോലൊരു താരത്തിന്റെ വിക്കറ്റ് മാന്യതയില്ലാതെയാണ് കോലി ആഘോഷിച്ചതെന്നാണ് ആരാധകരുടെ വിമർശനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :