ചരിത്രമെഴുതാൻ എംഎസ് ധോനി, വിരാട് കോലിക്ക് ശേഷം അത്യപൂർവ നേ‌ട്ടം

അഭിറാം മനോഹർ| Last Modified ബുധന്‍, 4 മെയ് 2022 (16:13 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ നായകൻ എംഎസ് ധോനി ഇന്നിറങ്ങുക അപൂർവ നേട്ടത്തിനായി. ഇന്നത്തെ മത്സരത്തോട് കൂടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനായി 200 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാകാന്‍ ധോനിക്ക് സാധിക്കും. ആർസിബി മുൻ നായകനായ വിരാട് കോലി മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളു.

ഐപിഎല്ലിൽ ആർസിബിക്കായി 217 മത്സരങ്ങളാണ് കോലി കളിച്ചത്. ഐപിഎല്ലിൽ 229 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ചെന്നൈയ്ക്കായി 199 മത്സരങ്ങളിലാണ് ധോനി കളിച്ചത്. ഇന്ന് രാത്രി 7:30ന് പുനെയിലാണ് മത്സരം. പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ. ബാംഗ്ലൂർ ആറാം സ്ഥാനത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :