അപൂര്‍വ നാണക്കേടിന് ഉടമയായി കോലി; 'നിര്‍ഭാഗ്യങ്ങളുടെ നായകന്‍' എന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (19:25 IST)
'നിര്‍ഭാഗ്യങ്ങളുടെ നായകന്‍' എന്നാണ് ആരാധകര്‍ വിരാട് കോലിയെ വിശേഷിപ്പിക്കുന്നത്. വിജയശതമാനം നോക്കുമ്പോള്‍ കോലി മികച്ച ക്യാപ്റ്റന്‍ ആണെങ്കിലും ഒരു കാര്യത്തില്‍ കോലി ഇപ്പോഴും പിന്നിലാണ്. ടോസ് ലഭിക്കുന്ന കാര്യത്തിലാണ് കോലി നിര്‍ഭാഗ്യങ്ങളുടെ നായകന്‍ ആകുന്നത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ കോലിക്ക് ടോസ് നഷ്ടപ്പെട്ടു. ടോസ് ലഭിച്ച ഇംഗ്ലണ്ട് നായകന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. സെന (SENA) രാജ്യങ്ങളില്‍ 55 മത്സരങ്ങളില്‍ കോലി ഇതുവരെ ഇന്ത്യയെ നയിച്ചു. ഇതില്‍ 35 കളികളിലും കോലിക്ക് ടോസ് നഷ്ടമായി. 20 കളികളില്‍ മാത്രമാണ് ടോസ് ലഭിച്ചത്. സെന ടെസ്റ്റുകളില്‍ 19 എണ്ണത്തില്‍ 14 തവണയും കോലിക്ക് ടോസ് നഷ്ടമായി. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് സെനയില്‍ ഉള്‍പ്പെടുന്നത്. ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി ഏഴാം ടെസ്റ്റ് മത്സരത്തിലാണ് കോലിക്ക് ടോസ് നഷ്ടമാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :