ഒരു നായകന്‍, പല മുഖം; കോലിയുടെ വ്യത്യസ്ത ഭാവങ്ങള്‍ പങ്കുവച്ച് ഐസിസി, വീഡിയോ

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (15:48 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൈതാനത്ത് ഒരേ സമയം കൂളായും ഹോട്ടായും കാണപ്പെടുന്ന കോലിയുടെ വിവിധ മുഖഭാവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഐസിസി. കോലിയുടെ ആഹ്ലാദപ്രകടനങ്ങള്‍ തന്നെയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കളിയുടെ അവസാനം കോലി ചിരിക്കുമോ നിരാശപ്പെടേണ്ടിവരുമോ എന്നും ഐസിസി ഈ വീഡിയോ പങ്കുവച്ച് ചോദിക്കുന്നു.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി നിര്‍ണായക സംഭാവന നല്‍കാന്‍ കോലിക്ക് സാധിച്ചു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 44 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ കോലി നിരാശപ്പെടുത്തി. 13 റണ്‍സ് എടുക്കാനേ കോലിക്ക് രണ്ടാം ഇന്നിങ്‌സില്‍ സാധിച്ചുള്ളൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :