അനുഷ്‌ക ശര്‍മ്മ അഭിനയം നിര്‍ത്തിയോ ? കണ്‍ഫ്യൂഷനില്‍ ആരാധകര്‍, പഴയ വാക്കുകള്‍ ചര്‍ച്ചയാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ജൂലൈ 2021 (14:43 IST)

മകളുടെ വരവോടെ അനുഷ്‌ക സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. മകള്‍ വാമിഖയുമായുളള ഓരോ നിമിഷവും നടിക്ക് വിലപ്പെട്ടതാണ്. അതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അനുഷ്‌ക ശര്‍മ്മ അഭിനയം നിര്‍ത്തിയോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. പഴയ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ആകുകയാണ്.

2018ല് പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം അനുഷ്‌ക സിനിമയില്‍ അത്ര സജീവമല്ല. പിന്നീട് നിര്‍മ്മാണ രംഗത്തേക്ക് ചുവട് മാറ്റി. സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയോടൊപ്പം ആയിരുന്നു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

വിവാഹം വളരെ പ്രധാനമാണെന്നും താന്‍ വിവാഹം കഴിക്കുവാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു. വിവാഹശേഷം ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി വിരാടിനെ കല്യാണം കഴിക്കുന്നതിനു മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോഴും ചര്‍ച്ചയാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :