1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli KL Rahul Fielding Video

'എന്നാ നീ തന്നെ ഓടിക്കോ'; പന്ത് പിടിക്കാന്‍ കോലിയോട് പറഞ്ഞ് രാഹുല്‍, ഇരുവര്‍ക്കുമിടയില്‍ ആശയക്കുഴപ്പം ! (വീഡിയോ)

രാഹുല്‍ കരുതി കോലി പിടിക്കുമെന്ന്, കോലി നേരെ തിരിച്ചും !

Virat Kohli KL Rahul Fielding Video
ഫീല്‍ഡില്‍ ഒരു ചീറ്റപ്പുലിയെ പോലെയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. പന്തിനു പിന്നാലെ അതിവേഗം ഓടാന്‍ കഴിവുള്ള താരമാണ്. കെ.എല്‍.രാഹുലിനും വിരാട് കോലിക്കും ഇടയില്‍ ഫീല്‍ഡിങ്ങിനിടെ ഉണ്ടായ ആശയക്കുഴപ്പമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെയാണ് സംഭവം. 
 
കെ.എല്‍.രാഹുലിനും വിരാട് കോലിക്കും ഇടയിലൂടെ പന്ത് പോയപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ടായി. ആര് പന്ത് പിടിക്കണമെന്നായി രണ്ട് പേരും ! ഒടുവില്‍ കെ.എല്‍.രാഹുല്‍ അവിടെ നിന്നു. രാഹുല്‍ കരുതി കോലി പിടിക്കുമെന്ന്, കോലി നേരെ തിരിച്ചും ! ഒടുവില്‍ കോലി പന്തിനു പിന്നാലെ ഓടി ബൗണ്ടറി ആകും മുന്‍പ് പന്ത് കൈപിടിയിലൊതുക്കി. അത് തന്റെ പന്ത് അല്ലായിരുന്നെന്ന് ന്യായീകരിക്കുന്ന രാഹുലിനെയും വീഡിയോയില്‍ കാണാം. 
About Writer
രേണുക വേണു
അടുത്ത ലേഖനം
സ്കൂൾ നിലവാരം പോലുമില്ല, ഇങ്ങനെയായിരുന്നില്ല ഇന്ത്യൻ ടീം, രൂക്ഷവിമർശനവുമായി രവി ശാസ്ത്രി