ക്രിക്കറ്റല്ലെ എന്തും സംഭവിക്കാം, ഇന്ത്യയോട് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നെതർലാൻഡ്സ് ടീം

അഭിറാം മനോഹർ| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (19:44 IST)
ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് ടീം. ഇന്ത്യയെ അട്ടിമറിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കഴിയുമെന്ന് വിശ്വസിക്കുന്നതായി നെതര്‍ലന്‍ഡ് ബാറ്റര്‍ തേജ നിദാമാനുരൂ വ്യക്തമാക്കി.

ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിനെയാണ് ഞങ്ങള്‍ നേരിടാന്‍ പോകുന്നത്. ഇത് ഞങ്ങളെ ആവേശഭരിതരാക്കുന്ന കാര്യമാണ്. എന്തെന്നാല്‍ ഇത് ഞങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ ഏറ്റവും നല്ലൊരു അവസരമാണ്. ഞങ്ങള്‍ക്ക് എന്ത് സാധിക്കുമെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്കാകും. തെജ പറഞ്ഞു. ഒരു മത്സരത്തെയും ഞങ്ങള്‍ നിസാരമായി കാണുന്നില്ല. ഇത് ക്രിക്കറ്റാണ്. ഞങ്ങളുടേതായ ദിവസം ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചേക്കാം. ബൗളിംഗിലും ബാറ്റിംഗിലും മികച താരങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. തീര്‍ച്ചയായും ഭാഗ്യം കൂടി ആവശ്യമാണ്. ഇന്ത്യ മികച്ച ടീമാണ്. മികച്ച ക്രിക്കറ്റാണ് അവര്‍ കളിക്കുന്നത്. എന്നാല്‍ ഇത് ക്രിക്കറ്റാണ്. എന്തും സംഭവിക്കാന്‍ സാധ്യതയുണ്ട്. തെജ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :