സെമിയിലെത്തിയിട്ടും കാര്യമില്ല, പാകിസ്ഥാൻ അപമാനിക്കപ്പെടും, മുന്നറിയിപ്പുമായി ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (18:37 IST)
ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് സെമി ഫൈനല്‍ യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. നെതര്‍ലന്‍ഡ്‌സിനെതിരായ ഒരു ഗ്രൂപ്പ് മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് ഇനി അവശേഷിക്കുന്നത്. നിലവില്‍ ഇന്ത്യ,ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ ടീമുകളാണ് ലോകകപ്പ് സെമി യോഗ്യത നേടിയിരിക്കുന്നത്. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്,അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കും സെമി യോഗ്യത നേടാന്‍ അവസരമുണ്ട്.

ന്യൂസിലന്‍ഡിനാണ് യോഗ്യത നേടാന്‍ സാധ്യതകള്‍ അധികമെങ്കിലും ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഒരു ഇന്ത്യ പാകിസ്ഥാന്‍ സെമി ഫൈനല്‍ മത്സരത്തിനാണ്. അത്തരമൊരു സെമി ഫൈനല്‍ വന്നാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത അപമാനമാകുമെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ് പറയുന്നത്. ഇന്ത്യ പാക് മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് കൈഫിന്റെ അഭിപ്രായം.

ഒരുപക്ഷേ പാകിസ്ഥാന് സെമിയിലെത്താന്‍ സാധിച്ചേക്കും. എന്നാല്‍ സെമിയില്‍ ഇന്ത്യയുടെ പൂര്‍ണമായ ആധിപത്യമാകും കാണാനാകുക. എന്നാല്‍ സെമിയിലെത്താന്‍ ഇംഗ്ലണ്ടിനെ പാകിസ്ഥാന്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു. കൈഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :