ഇന്ത്യക്കെതിരായ സെമിഫൈനലിന് മുൻപ് മുത്തശ്ശിയെ കണ്ട് രചിൻ രവീന്ദ്ര, ദൃഷ്ടിദോഷം മാറാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി

അഭിറാം മനോഹർ| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (13:40 IST)
ഇന്നലെ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വിജയിച്ച് സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ടീം. അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ കഴിഞ്ഞ സെമിഫൈനല്‍ പോരാട്ടം പോലെ ഇന്ത്യ ന്യൂസിലന്‍ഡ് സെമി ഫൈനലാകും ഇത്തവണ നടക്കുക. സെമി ഫൈനല്‍ സാധ്യത സജീവമാക്കിയതിന് പിന്നാലെ ഇന്ത്യയിലെ തന്റെ മുത്തശ്ശിയെ കാണാനെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനും കിവീസ് താരവുമായ രചിന്‍ രവീന്ദ്ര.

ബെംഗളുരുവിലെ മത്തശ്ശിയുടെയും മുത്തച്ഛന്റെയും വീട്ടിലെത്തിയ രചിനെ സ്വീകരിച്ച മുത്തശ്ശി ദൃഷ്ടിദോഷം മാറ്റാന്‍ പേരക്കുട്ടിയെ ഉഴിഞ്ഞിടുകയും ചെയ്തു. അതേസമയം അരങ്ങേറ്റ ലോകകപ്പില്‍ തന്നെ 565 റണ്‍സ് ഇതിനകം നേടിയ രചിന്‍ അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ജോണി ബെയര്‍സ്‌റ്റോയില്‍ നിന്നും സ്വന്തമാക്കിയിരുന്നു. 25 വയസ്സ് തികയും മുന്‍പ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡും രചിന്‍ ഈ ലോകകപ്പില്‍ തിരുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :