ഇന്ത്യൻ ക്രിക്കറ്റിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സെലക്ടർമാർക്ക് ധാരണയില്ല: പൊട്ടിത്തെറിച്ച് മുൻ നായകൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (17:36 IST)
ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ടീമിനെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന കാര്യത്തില്‍ യാതൊരു ധാരണയുമില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍. കഴിഞ്ഞ ആറോ ഏഴോ വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുകയാണെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

2021ല്‍ ഇന്ത്യന്‍ ടീമിന് പുതിയ നായകനെ വളര്‍ത്തിയെടുക്കണമെന്ന സമയത്ത് ശിഖര്‍ധവാനെ നായകനാക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ചെയ്തത്. അന്ന് രണ്ടാം നമ്പര്‍ ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചത്. ഇന്ത്യന്‍ ടീമിന്റെ ഭാവി എന്നത് മുന്നില്‍ കണ്ടിരുന്നെങ്കില്‍ ആന്ന് ഏതെങ്കിലും യുവതാരത്തെയാകും നായകനാക്കിയിരിക്കുക. വെങ്‌സര്‍ക്കാര്‍ പറഞ്ഞു. കളിയെ പറ്റി വ്യക്തമായ ധാരണയില്ലാത്തവര്‍ സെലക്ടര്‍മാര്‍ ആയിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ഇതാണ് സ്ഥിതിയെന്നും വെങ്‌സര്‍ക്കാര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :