ടീമില്‍ നിന്ന്‌ പുറത്തായത് ധോണി പറഞ്ഞതുകൊണ്ടല്ലെന്ന് വീരു

Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (17:25 IST)
തന്നെ ടീമില്‍ നിന്ന്‌ പുറത്തായത് ധോണി പറഞ്ഞതുകോണ്ടാണെന്ന് പറയുന്നത്‌ തെറ്റാണെന്ന് വീരേന്ദര്‍ സേവാഗ്‌. ധോണി വിരമിക്കേണ്ട ആവശ്യമില്ലെന്നും 2019ലെ ലോകകപ്പ്‌ വരെ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കണമെന്നും സേവാഗ്‌ പറഞ്ഞു.ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലായിരുന്നു സേവാഗിന്റെ പ്രതികരണം.

തന്റെ കണ്ണിന്റെ പ്രശ്‌നവും ഫോം അല്ലാതിരുന്നതുമാണ്‌ താന്‍ ടീമില്‍ നിന്ന്‌ പുറത്താകാന്‍ കാരണം. ഇതിന്‌ ഒരിക്കലും ധോണിയെ പഴിക്കേണ്ട കാര്യമില്ല ധോണി പറഞ്ഞു. ഇന്ത്യ ലോകകപ്പ്‌ നേടിയത്‌ ധോണി നായകനായിരുന്നപ്പോഴാണെന്നും തങ്ങളുടെ ഒക്കെ നിര്‍ദേശങ്ങള്‍ കൈക്കൊണ്ട്‌ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ധോണി ശ്രമിച്ചിരുന്നെന്നും സേവാഗ്‌ പറഞ്ഞു. താന്‍ പുറത്ത്‌ പോകാന്‍ കാരണം ധോണി എന്ന്‌ പറഞ്ഞുണ്ടാക്കിയത്‌ മാധ്യമങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഇപ്പോഴുള്ള ടീമ്‌ ശക്‌തമാണ്‌. എന്നാല്‍ മധ്യനിര ഫോം കണ്ടെത്താത്തതാണ്‌ ഇന്ത്യന്‍ ടീമിനെ വലയ്‌ക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ഈ സ്‌ഥാനത്തുള്ള ധോണി മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്നുണ്ട്‌ ധോണി കൂടി പോയാല്‍ ഈ രംഗം വഷളാകും മാത്രമല്ല ഇന്ത്യയ്‌ക്ക് ഒരു നല്ല ഫിനിഷര്‍ ഇല്ലാതാകുമെന്നും സേവാഗ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :