Last Updated:
ബുധന്‍, 1 ജൂലൈ 2015 (11:02 IST)
എംഎസ്
ധോണിയും വിരാട് കൊഹ്‌ലിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച്
ഇന്ത്യന്‍ ടീം മാനേജര്‍ രവി ശാസ്ത്രി. എംഎസ്
ധോണിയും വിരാട് കൊഹ്‌ലിയും തമ്മിൽ ഒരു തരത്തിലുമുള്ള വഴക്കോ അഭിപ്രായ വ്യത്യാസമോയില്ല.
ഇരുവരും
പരസ്‌പര ബഹുമാനത്തോടെയാണ്
പെരുമാറുന്നത് അദ്ദേഹം പറഞ്ഞു.
കൊഹ്‌ലിയും വിരാടും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. ധോണി അതിശക്തനായിരുന്ന സമയത്താണ് കൊഹ്‌ലി ടീമിലെത്തുന്നത്.
ആദ്യകാലങ്ങളിൽ ടീമിൽ നിന്ന് പുറത്താകുമെന്ന അവസ്ഥ വന്നപ്പോൾ കൊഹ്‌ലിക്ക്
വേണ്ടി ശക്തമായി വാദിച്ചത് ധോണിയായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.