ഐപിഎല്ലില്‍ ഇന്ന് ധോണിയും കോഹ്‌ലിയും മുഖാമുഖം

റാഞ്ചി| Last Updated: വെള്ളി, 22 മെയ് 2015 (14:30 IST)
ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോഹ്‌ലി നായകനായ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സും ഇന്ന് രണ്ടാം ക്വാളിഫയറിര്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ ഐപിഎല്ലില്‍
ഇന്ന് തീപാറുമെന്ന് ഉറപ്പ്.
രാത്രി എട്ടിന് റാഞ്ചിയിലാണ് മത്സരം നടക്കുക. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കുന്നവര്‍ ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

ബോളിംഗില്‍ ചെന്നൈയ്ക്ക് കാര്യമായ ആശങ്കകളില്ല. വിക്കറ്റ് വേട്ടയില്‍ പരസ്‌പരം മല്‍സരിക്കുന്ന ബ്രാവോയും നെഹ്‌റയും ഒപ്പം അശ്വിന്‍ - ജഡേജ സ്‌പിന്‍ സഖ്യവും ചെന്നൈയുടെ കരുത്താണ്. ബാറ്റിംഗില്‍ മക്കല്ലത്തിന് പകരമെത്തിയ മൈക് ഹസിക്ക് ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയാകും. സ്‌മിത്തും ധോണിയും ഡുപ്ലെസ്സിയും റെയ്‌നയും ഫോമിലേക്കുയര്‍ന്നാല്‍ ചെന്നൈയെ പിടിച്ചുകെട്ടാന്‍ ബാംഗ്ലൂര്‍ വിയര്‍ക്കേണ്ടി വരും.

ക്രിസ് ഗെയ്‌ല്‍‍‌, വിരാട് കൊഹ്‌ലി, എ ബി ഡിവിലിയേഴ്‌സ് എന്നിവര്‍ ഒന്നിക്കുന്ന വന്‍ ബാറ്റിംഗ് ലൈനപ്പാണ് ബാംഗ്ലൂരിന്റേത്. ദിനേഷ് കാര്‍ത്തിക്ക് ഉള്‍പ്പടെയുള്ള

മധ്യനിര ബാറ്റ്സ്മാന്മാര്‍ ഫോമിലേക്കുയരാത്തതാണ് ബാംഗ്ലൂരിന്റെ തലവേദന. ബോളിംഗ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാകും ചെന്നൈ ഏറ്റവും ഭയപ്പെടുക. ഇതുകൂടാതെ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും മികച്ച ഫോമിലാണെന്നുള്ളതും ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും ജയം ചെന്നൈക്കൊപ്പമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :