ധോണിയുടെ വൈഷ്ണവാവതാരം കോടതിക്ക് ഇഷ്ടമായില്ല

മുംബൈ| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (17:18 IST)
ഭഗവാന്‍ വിഷ്ണുവായ് വേഷമിട്ട് മാഗസിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതിന്
എം എസ് ധോണിക്ക് കോടതി വിമര്‍ശനം.
വിഷ്ണുവായ് വേഷമിട്ട ധോണി കരങ്ങളില്‍ ശംഖചക്രഗദകള്‍ക്കു പകരം മൊബൈല്‍ഫോണും ലേയ്‌സും സോഫ്റ്റ്ഡ്രിങ്കുകളും ഷര്‍ട്ടും ഷൂവുമൊക്കെ പിടിച്ചു നില്‍ക്കുന്ന തരത്തിലാണ് ചിത്രം. ധോണിയെ ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്നാണ് മാസിക എടുത്തു കാണിച്ചിരിക്കുന്നത്.

എന്നാല്‍ സംഭവത്തില്‍ കര്‍ണാടക കോടതി ധോണിയ്‌ക്കെതിരെ കേസ് ഫൈല്‍ ചെയ്തിരിക്കുകയാണ്. ഹിന്ദുദൈവ വിശ്വാസത്തെ കളിയാക്കുന്നതിന് തുല്യമായാണ് ധോണിയുടെ ഈ വേഷമെന്നാണ് കോടതി വിമര്‍ശനം. കര്‍ണാടക കോടതി ധോണിയ്‌ക്കെതിരെ കേസ് ഫൈല്‍ ചെയ്തിരിക്കുകയാണ്.

എത്രയോ ജനങ്ങള്‍ അറിയുന്ന ഒരു വലിയ ക്രിക്കറ്ററില്‍ നിന്നും ഇത്തരമൊരു വില കുറഞ്ഞ വേഷം കാണാനിട വന്നതില്‍ ഖേദമുണ്ടെന്ന് കോടതി പരാമര്‍ശിച്ചു. പണത്തിനു മാത്രം വില കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ പലര്‍ക്കും സംഭവിക്കുന്നതെന്നും കൊടതി വിമര്‍ശിച്ചു. പണം വാങ്ങാതെയാണ് പരസ്യത്തില്‍ വേഷമിട്ടതെന്ന ധോണിയുടെ അഡ്വക്കേറ്റിന്റെ വാദം കോടതി അംഗീകരിച്ചില്ല. പണം വാങ്ങിയില്ലെങ്കില്‍ കൂടെ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ദൈവത്തെ കളിയാക്കുന്നതാണെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കോടതി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :