മുംബൈ|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (15:03 IST)
പ്രമുഖ മാസികയുടെ കവര്‍ ചിത്രത്തില്‍ മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട്
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയ്‌ക്കെതിരെയുള്ള കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഒരു പരസ്യചിത്രത്തില്‍ ഹിന്ദു ദേവനായ മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണി അഭിനയിച്ചത് വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ധോണിക്കെതിരെ വിശ്വഹിന്ദു പരിഷത്താണ് കേസ് കൊടുത്തത്.
ഇതുകൂടാതെ വിഷയത്തില്‍ കേസ് നല്‍കിയയാള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് പിസി ഘോസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലായിരുന്നു ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി ധോണിക്കെതിരായ നടപടികള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ ധോണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ ജയകുമാര്‍ ഹരിമാതാണ് കേസ് നല്‍കിയത്.