ചിലർ ഒരിക്കൽ മാത്രമെ വിരമിക്കു, വിരാട് കോലിയെ ഉപദേശിച്ച് ഷാഹിദ് അഫ്രീദിക്ക് മറുപടി നൽകി മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (18:49 IST)
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോലിക്ക് ഉപദേശം നൽകിയ പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിയെ നിർത്തിപൊരിച്ച് മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ചിലയാളുകൾ ഒരിക്കൽ മാത്രമെ വിരമിക്കുകയുള്ളു, കോലിയെ വെറുതെ വിടുവെന്നാണ് അമിത് മിശ്രയുടെ ട്വീറ്റ്. ക്രിക്കറ്റിൽ നിന്ന് പലതവണ വിരമിക്കൽ പ്രഖ്യാപനം നടത്തിയ അഫ്രീദിയെ പരോക്ഷമായി മറുപടി നൽകികൊണ്ടാണ് മിശ്രയുടെ മറുപടി.

ടീമിൽ നിന്ന് പുറത്താകുന്നതിന് മുൻപ് ഫോമിൻ്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ വിരമിക്കണം എന്നായിരുന്നു വിരാട് കോലിക്ക് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദിയുടെ ഉപദേശം. ചുരുക്കം ഏഷ്യൻ താരങ്ങൾ മാത്രമെ ഇത്തരത്തിൽ വിജയിച്ചിട്ടുള്ളുവെന്നും അഫ്രീദി പറയുന്നു. എന്നാൽ പല തവണ പാക് കുപ്പായത്തിൽ വിരമിക്കൽ നടത്തിയ അഫ്രീദിയുടെ പരാമർശം മിശ്രയെ ചൊടിപ്പിക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :