1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Two Indian Cricketers Tested Positive for Coronavirus

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്

Covid
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതില്‍ ഒരാള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. മറ്റൊരു താരം കഴിഞ്ഞ ഏഴ് ദിവസമായി ക്വാറന്റൈനിലാണ്. ജൂലൈ 18 ന് വീണ്ടും ടെസ്റ്റ് ചെയ്യും. 
 
രണ്ട് താരങ്ങള്‍ക്കും യാതൊരു കോവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ചെറിയ ജലദോഷവും ചുമയും മാത്രമാണ് ഇടയ്ക്കിടെ ലക്ഷണം കാണിച്ചിരുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ താരങ്ങളെയും ഇടവിട്ട് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ജൂലൈ 20 മുതല്‍ 22 വരെ ഇന്ത്യയുടെ പരിശീലന മത്സരം നടക്കും. കൗണ്ടി ചാംപ്യന്‍സ് ഇലവനുമായാണ് ഇന്ത്യയുടെ സന്നാഹ മത്സരം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ത്യന്‍ ക്യാംപിലെ കോവിഡ് ബാധിതന്‍ റിഷഭ് പന്ത്; നിരീക്ഷണത്തില്‍ കഴിയുന്നത് ലണ്ടനിലെ സുഹൃത്തിന്റെ വീട്ടില്‍