തൃശൂരില്‍ ഇന്ന് രോഗമുക്തരേക്കാള്‍ രോഗികള്‍

രേണുക വേണു| Last Modified ബുധന്‍, 14 ജൂലൈ 2021 (17:44 IST)

തൃശൂരില്‍ ഇന്നും രോഗമുക്തരേക്കാള്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1704 പേര്‍ക്ക് തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ചു. 1353 പേര്‍ കോവിഡ് മുക്തരായി. തൃശൂരില്‍ ഇന്നലെ 1364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1326 ആയിരുന്നു രോഗമുക്തരുടെ എണ്ണം.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം
9,308 ആണ്. തൃശ്ശൂര്‍ സ്വദേശികളായ
117 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,92,695 ആണ്. 2,81,632 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.45% ആണ്.

ജില്ലയില്‍ ബുധനാഴ്ച്ച
സമ്പര്‍ക്കം വഴി 1,694 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേര്‍ക്കും,
ഉറവിടം അറിയാത്ത രണ്ട് പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :