കടകള്‍ തുറന്നു പ്രതിഷേധിക്കില്ല; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഫലം കണ്ടു, വ്യാപാരികള്‍ സമരം പിന്‍വലിച്ചു

രേണുക വേണു| Last Modified ബുധന്‍, 14 ജൂലൈ 2021 (17:10 IST)

നാളെ സംസ്ഥാന വ്യാപകമായി കടകള്‍ തുറന്നു പ്രതിഷേധിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരത്തില്‍ നിന്നു പിന്മാറിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. ഇടവിട്ടുള്ള ദിവസങ്ങളില്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :