ട്വന്റി 20 ലോകകപ്പ്: രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ഓപ്പണര്‍മാര്‍, ഇഷാന്‍ കിഷന്‍ ബാക്കപ്പ്

രേണുക വേണു| Last Modified ചൊവ്വ, 19 ജൂലൈ 2022 (09:00 IST)

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ.എല്‍.രാഹുലും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പ്. ബിസിസിഐയുമായി അടുത്ത വൃത്തങ്ങളാണ് ടീം സെലക്ഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിനാണ് സെലക്ടര്‍മാരും ബിസിസിഐയും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബാക്കപ്പ് ഓപ്പണര്‍മാരായി രണ്ട് യുവതാരങ്ങള്‍ക്കാണ് സാധ്യത. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് ബാക്കപ്പ് ഓപ്പണര്‍മാരായി പരിഗണിക്കുക. അതില്‍ തന്നെ മൂന്നാം ഓപ്പണര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉറപ്പായും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :