ഫിസിക്‌സില്‍ ബി പ്ലസ്, ബാക്കി എല്ലാം എ പ്ലസ്; എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ച് മീനാക്ഷി

രേണുക വേണു| Last Modified ബുധന്‍, 15 ജൂണ്‍ 2022 (16:42 IST)

എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ച് ബാലതാരം മീനാക്ഷി. ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമാണ് താരത്തിന് ലഭിച്ചത്. തന്റെ മാര്‍ക്ക് ഷീറ്റിന്റെ ചിത്രം മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

'ഒന്ന് ബി പോസിറ്റീവായിരിക്കാന്‍ ബാക്കി എല്ലാം എ പോസിറ്റീവ്' എന്ന രസകരമായ ക്യാപ്ഷനോടെയാണ് മീനാക്ഷി എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ചത്.

ഫിസിക്‌സിലാണ് താരത്തിന് ബി പ്ലസ് കിട്ടിയിരിക്കുന്നത്. ബാക്കി എല്ലാ വിഷയത്തിലും എ പ്ലസ് ആണ്.അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാര്‍ഥ പേര്. ഒപ്പം, അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് സിനിമകളിലൂടെയാണ് മീനാക്ഷി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായത്. സിനിമ തിരക്കുകള്‍ക്കിടയിലും പഠനത്തിനു ശ്രദ്ധ നല്‍കിയിരുന്നു താരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :