അനുബന്ധ വാര്‍ത്തകള്‍
- Mohammed Siraj vs Travis Head: 'കേറി പോടോ'; സെഞ്ചുറിയടിച്ച ഹെഡിന്റെ കുറ്റിയിളക്കി സിറാജ്, കൂവി ഓസീസ് ആരാധകര്‍ (വീഡിയോ)
- ഞാൻ ബുമ്രയുടെ പന്തുകൾ നേരിട്ടുണ്ടെന്ന് പേരക്കുട്ടികളോട് അഭിമാനത്തോടെ പറയാമല്ലോ: പ്രശംസയുമായി ട്രാവിസ് ഹെഡ്
- തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ
- ഭ്രാന്തായാൽ ചങ്ങലയ്ക്കിടണം, ബാറ്റ് കൊടുത്ത് ഇറക്കിവിടരുത്, വീണ്ടും വെറിത്തനവുമായി ട്രാവിസ് ഹെഡ്, റെക്കോർഡ് നേട്ടം
- സൂര്യന് മുകളില്‍ ഓസീസിന്റെ തല, ടി20 റാങ്കിംഗില്‍ സൂര്യകുമാറിനെ പിന്തള്ളി ട്രാവിസ് ഹെഡ്
Siraj vs Head: നന്നായി പന്തെറിഞ്ഞെന്നാണ് ഞാൻ പറഞ്ഞത്, അതിന് കിട്ടിയത് പുറത്തുപോകാനുള്ള ആംഗ്യവും കണ്ണുരുട്ടലുമെന്ന് ട്രാവിസ് ഹെഡ്
Siraj vs Head
മത്സരത്തിലുടനീളം ഹെഡിന്റെ കയ്യില്‍ നിന്നും ആവോളം പ്രഹരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള സിറാജിന്റെ ഷോ അപഹാസ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. സിറാജിന്റെ പന്തില്‍ ഔട്ടായ ശേഷം ഹെഡ് എന്തോ പറയുന്നതും പിറകെ ഹെഡിനോട് കേറിപോകാന്‍ സിറാജ് ആംഗ്യം കാണിക്കുന്നതും ഹെഡിനെ കലിപ്പിച്ച് നോക്കുന്ന ദൃശ്യങ്ങളുമാണ് വൈറലായത്. എന്നാല്‍ മത്സരശേഷം എന്താണ് ശരിക്കും നടന്നതെന്ന് ഹെഡ് വെളിപ്പെടുത്തി.
നന്നായി പന്തെറിഞ്ഞു എന്ന് സിറാജിനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തതെന്നാണ് ഹെഡ് പറയുന്നത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അതില്‍ എനിക്ക് നിരാശയുണ്ട്. അങ്ങനെയാണ് അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതെങ്കില്‍ അങ്ങനെതന്നെയാകട്ടെ. ഫോക്സ് ക്രിക്കറ്റിനോട് സംസാരിക്കവെ ട്രാവിസ് ഹെഡ് പറഞ്ഞു. അതേസമയം ഹെഡ് പറഞ്ഞത് ഓസ്ട്രേലിയയുടെ ഭാഗം മാത്രമാണെന്നും സിറാജിന്റെ പ്രതികരണം വന്നാലെ ശരിക്കും എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റു എന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നു. എന്നാല്‍ സിറാജിന്റെ പ്രവര്‍ത്തി അനാവശ്യമായിരുന്നെന്നും നല്ല രീതിയില്‍ കളിച്ച ഒരു കളിക്കാരനെ അങ്ങനെ യാത്രയാക്കിയത് ശരിയായില്ലെന്നും മറിച്ച് കൈയടിച്ചാണ് ഹെഡിന് യാത്രയാക്കിയിരുന്നെങ്കില്‍ സിറാജിനെ ആരാധകര്‍ ആഘോഷിച്ചേനെ എന്നും ഗവാസ്കര്‍ പറഞ്ഞു.