തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

Travis Head
അഭിറാം മനോഹർ| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (12:02 IST)
Travis Head
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 7 വിക്കറ്റിന്റെ അനായാസവിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ട്രാവിസ് ഹെഡിന്റെ സെഞ്ചുറികരുത്തിലാണ് ഓസീസിന്റെ വിജയം. അര്‍ധസെഞ്ചുറിയുമായി മാര്‍നസ് ലബുഷെയ്‌നും മികച്ച പിന്തുണയാണ് ഹെഡിന് നല്‍കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.4 ഓവറില്‍ 315 റണ്‍സിന് ഓളൗട്ടാവുകയാായിരുന്നു. 95 റണ്‍സുമായി ബെന്‍ ഡെക്കറ്റും 62 റണ്‍സുമായി വില്‍ ജാക്‌സും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ആദം സാമ്പയും ട്രാവിസ് ഹെഡും ചേര്‍ന്നാണ് ഇംഗ്ലണ്ട് മധ്യനിരയെ കൂടാരം കയറ്റിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ട്രാവിസ് ഹെഡ് നല്‍കിയത്.


129 പന്തില്‍ 20 ഫോറും 5 സിക്‌സുമടക്കം 152 റണ്‍സുമായി ഹെഡ് പുറത്താകാതെ നിന്നു. മാര്‍നസ് ലബുഷെയ്ന്‍ 61 പന്തില്‍ 77 റണ്‍സുമായി മികച്ച പിന്തുണയാണ് ഹെഡിന് നല്‍കിയത്. ഹെഡും ലബുഷെയ്‌നും ചേര്‍ന്ന നാലാം വിക്കറ്റില്‍ 148 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സമ്മാനിച്ചത്. ഇതോടെ 44 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് വിജയത്തിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :