ടി 20 ലോകകപ്പ്: സ്ഥാനം ഉറപ്പിച്ച് മൂന്ന് പേസര്‍മാര്‍

രേണുക വേണു| Last Modified ശനി, 21 ഓഗസ്റ്റ് 2021 (15:03 IST)

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച് മൂന്ന് പേസര്‍മാര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചവര്‍. മൂന്ന് പേസര്‍മാര്‍, ഒരു സ്പിന്നര്‍, രണ്ട് ഓള്‍റൗണ്ടര്‍മാര്‍ എന്നിങ്ങനെയായിരിക്കും ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ടീം ഘടനയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ബാറ്റ്‌സ്മാന്‍മാരും ടീമിലുണ്ടാകും. യുസ്വേന്ദ്ര ചഹലിനെയാണ് സ്പിന്നറായി പരിഗണിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും ഓള്‍റൗണ്ടര്‍മാര്‍. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരാണ് ബാറ്റ്‌സ്മാന്‍മാരായി ഇതിനോടകം സ്ഥാനം ഉറപ്പിച്ച കളിക്കാര്‍.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :