ശ്രേയസ് അയ്യര്‍ എത്തിയാലും റിഷഭ് പന്ത് തന്നെയായിരിക്കും ക്യാപ്റ്റന്‍: ഡല്‍ഹി ക്യാപിറ്റല്‍സ്

രേണുക വേണു| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (13:13 IST)

ഐപിഎല്‍ രണ്ടാം പാദത്തിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക റിഷഭ് പന്ത് തന്നെ. ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തിയാലും പന്ത് തന്നെയായിരിക്കും ശേഷിക്കുന്ന മത്സരങ്ങള്‍ ടീമിനെ നയിക്കുകയെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരുക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയതോടെയാണ് റിഷഭ് പന്ത് താല്‍ക്കാലിക നായക സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് പന്ത് തന്നെ തുടര്‍ന്നേക്കും.

'ശ്രേയസ് അയ്യര്‍ പരുക്കില്‍ നിന്ന് മുക്തനായി ഫിറ്റ്‌നെസ് വീണ്ടെടുത്ത് ടീമിലെത്തുകയാണ്. ഇത് ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്. സാധാരണ നിലയിലേക്ക് എത്താന്‍ അല്‍പ്പം കൂടി സമയം അദ്ദേഹത്തിനു അനുവദിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. അതുകൊണ്ട് ക്യാപ്റ്റനായി പന്ത് തന്നെ തുടരും. ഈ സീസണ്‍ കഴിയുന്നതുവരെ മാത്രം,' ഡല്‍ഹി ക്യാപിറ്റല്‍സുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :