പ്രായമേറിയിരിക്കാം, പക്ഷേ ഇപ്പോഴും വിജയസൂര്യൻ: 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ്: ലെജൻഡ്സ് ലീഗിൽ മാരക പ്രകടനവുമായി ജയസൂര്യ

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (12:54 IST)
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ബോളുകൊണ്ട് ആറാടി സനത് ജയസൂര്യ. ജയസൂര്യയുടെ തകർപ്പൻ ബൗളിങ്ങിൻ്റെ ബലത്തിൽ ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെ 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ലെജൻഡ്സ് നേടിയത്.

മത്സരത്തിൽ നാലോവറിൽ രണ്ട് മെയ്ഡനടക്കം 3 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റുകളാണ് വീഴ്ത്തിയത്. ജയസൂര്യയുടെ ബൗളിങ് ബലത്തിൽ ഇംഗ്ലണ്ട് 78 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ലെജൻഡ്സ് 14.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വീജയലക്ഷ്യം മറികടന്നു.

2 കളികളിൽ രണ്ടീലും വിജയിച്ച് തിലകരത്ന ദിൽഷൻ നയിക്കുന്ന ശ്രീലങ്കൻ ലെജൻഡ്സാണ് പോയൻ്റ് ടേബിളിൽ ഒന്നാമത്. കളിച്ച ഒരു മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ലെജൻഡ്സാണ് പട്ടികയിൽ രണ്ടാമത്. ശ്രീലങ്ക,ഇന്ത്യ,വെസ്റ്റിൻഡീസ്,സൗത്താഫ്രിക്ക,ഇംഗ്ലണ്ട്,ബംഗ്ലാദേശ്,ഓസ്ട്രേലിയ,ന്യൂസിലൻഡ് ടീമുകളാണ് ലെജൻഡ്സ് ലീഗിൽ മത്സരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :