അനുബന്ധ വാര്‍ത്തകള്‍
- നിര്‍ണായക മത്സരങ്ങളില്‍ മുട്ടിടി; കെ.എല്‍.രാഹുല്‍ ടീമിന് ഭാരമാകുന്നു ! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- ഓടിവന്ന് കോലിയെ എടുത്തുയര്‍ത്തി രോഹിത് ശര്‍മ; ഇവര്‍ തമ്മില്‍ വഴക്കാണെന്ന് ആര് പറഞ്ഞെന്ന് സോഷ്യല്‍ മീഡിയ
- അശ്വിന് അടിച്ച അവസാന പന്ത് ഫോര്‍ ആയോ? എന്താണ് സംഭവിച്ചത്
- 'പദ്ധതികള്‍ ലളിതമായിരുന്നു, നവാസ് ഒരോവര്‍ എറിയാന്‍ വരുമെന്ന് എനിക്ക് അറിയാമായിരുന്നു'; പാക്കിസ്ഥാനെതിരായ മത്സരത്തിനു ശേഷം കോലി
- വെറുതെയാണോ അശ്വിനെ ക്രിക്കറ്റ് ജീനിയസ് എന്ന് വിളിക്കുന്നത്; ദിനേശ് കാര്‍ത്തിക് കബളിപ്പിക്കപ്പെട്ട പന്ത് അനായാസം ലീവ് ചെയ്ത ബ്രില്ല്യന്‍സ്
ട്വന്റി 20 ലോകകപ്പ്: ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ എന്ന്?
ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരം ജയിച്ച് ഇന്ത്യ ശക്തമായ മുന്നേറ്റം നടത്തുകയാണ്. സൂപ്പര്‍ 12 ഘട്ടത്തില്‍ ഇനി ഇന്ത്യക്ക് നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം.
ഒക്ടോബര്‍ 27 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം 12.30 ന് മത്സരം ആരംഭിക്കും.
ഒക്ടോബര്‍ 30 നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. വേദിയാകുക പെര്‍ത്ത് സ്റ്റേഡിയം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് മത്സരം ആരംഭിക്കും.
നവംബര്‍ രണ്ടിന് അഡ്‌ലെയ്ഡ് ഓവലില്‍ വെച്ച് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക.
നവംബര്‍ ആറ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ഇന്ത്യ-സിംബാബെ പോരാട്ടം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുക.