'പദ്ധതികള്‍ ലളിതമായിരുന്നു, നവാസ് ഒരോവര്‍ എറിയാന്‍ വരുമെന്ന് എനിക്ക് അറിയാമായിരുന്നു'; പാക്കിസ്ഥാനെതിരായ മത്സരത്തിനു ശേഷം കോലി

ഇത് സ്വപ്‌നമായിട്ടാണ് തോന്നുന്നത്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല

രേണുക വേണു| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (09:53 IST)

പാക്കിസ്ഥാനെതിരായ റണ്‍ ചേസില്‍ തന്‍ഫെ പദ്ധതികള്‍ ലളിതമായിരുന്നെന്ന് വിരാട് കോലി. ഹാരിസ് റൗഫ് ആയിരുന്നു അവരുടെ പ്രധാന ബൗളര്‍. ഹാരിസിനെ പ്രഹരിച്ചാല്‍ കളിയുടെ ഗതി മാറുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് കോലി പറഞ്ഞു. ഹാരിസ് റൗഫ് എറിഞ്ഞ 19-ാം ഓവറിലെ അവസാന രണ്ട് പന്തുകളും സിക്‌സര്‍ പറത്തിയാണ് കോലി ഇന്ത്യയെ വിജയത്തിനു തൊട്ടരികില്‍ എത്തിച്ചത്.

' ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ ലളിതമായിരുന്നു. നവാസ് ഓരോവര്‍ കൂടി എറിയാന്‍ വരുമെന്ന് ഉറപ്പായിരുന്നു. ഹാരിസിനെ ഞാന്‍ പ്രഹരിച്ചാല്‍ അത് പാക്കിസ്ഥാനെ പരിഭ്രാന്തരാക്കുമെന്ന് അറിയാമായിരുന്നു. ഹാരിസിന്റെ ഓവറില്‍ റണ്‍സ് കണ്ടെത്തിയതോടെ എട്ട് പന്തില്‍ 28 ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് പന്തില്‍ 16 എന്ന നിലയിലായി. ഞാന്‍ എന്റെ ആക്രമണോത്സുകതയില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രമിച്ചു,' കോലി പറഞ്ഞു.

ഇത് സ്വപ്‌നമായിട്ടാണ് തോന്നുന്നത്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചതെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല. നമ്മള്‍ അവസാനം വരെ നിന്നാല്‍ നമുക്ക് കളി ജയിക്കാന്‍ സാധിക്കുമെന്ന് ഹാര്‍ദിക്ക് തന്നോട് പറഞ്ഞിരുന്നെന്നും അതിനനുസരിച്ച് തങ്ങള്‍ കളിച്ചെന്നും കോലി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :