സെവാഗോ സചിനോ അല്ല, പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി ധോനിയെന്ന് ഗംഭീർ, ഇതെന്ത് സംഭവിച്ചെന്ന് ആരാധകർ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (20:43 IST)
വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയാരെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. ടീമിലെ തന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്ന വിരേന്ദര്‍ സെവാഗിനെയോ സീനിയര്‍ താരമായിരുന്ന സച്ചിനെയോ അല്ല പകരം മുന്‍ ഇന്ത്യന്‍ ടീം നായകനായ എം എസ് ധോനിയെയാണ് ഗംഭീര്‍ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി തെരെഞ്ഞെടുത്തത്. ശ്രീലങ്കക്കെതിരെ നടന്ന ലോകകപ്പ് ഫൈനലിലടക്കം നിരവധി മികച്ച കൂട്ടുക്കെട്ടുകളില്‍ ഇരുവരും പങ്കാളികളായിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ ധോനി ക്രെഡിറ്റ് കൊണ്ടുപോകുന്നുണ്ടെന്ന് പലയിടങ്ങളില്‍ ഗംഭീര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ധോനി ആരാധകര്‍ക്കും ക്രിക്കറ്റ് ലോകത്തിനും തന്നെ ഞെട്ടലുണ്ടാക്കുന്നതാണ് ഗംഭീറിന്റെ പ്രതികരണം. താരത്തിന്റെ പ്രതികരണം ഇങ്ങനെ. എം എസ് ധോനിയായിരുന്നു എന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി. എന്നാല്‍ സെവാഗ് ആണെന്നാണ് ആളുകള്‍ കരുതുന്നത്. ധോനിക്കൊപ്പം കളിക്കാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഞങ്ങള്‍ വലിയ കൂട്ടുക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഗംഭീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :