ഒരു മിനിറ്റിനുള്ളിൽ ഓവർ തുടങ്ങണം, ഓവർ നിരക്ക് ലംഘിച്ചാൽ 5 റൺസ് പെനാൽറ്റി: കടുത്ത നടപടികളുമായി ഐസിസി

അഭിറാം മനോഹർ| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (17:45 IST)
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സമയനിഷ്ട ഉറപ്പാക്കാനായി കടുത്ത നടപടികളുമായി ഐസിസി. ബൗളിംഗില്‍ ഓവറുകള്‍ക്കിടയിലെ സമയക്രമം പാലിക്കാതെ വന്നാല്‍ ഫീല്‍ഡിങ്ങ് ടീമിന് 5 റണ്‍സ് പെനാല്‍റ്റി വിധിക്കാനാണ് ഐസിസി ബോര്‍ഡ് തീരുമാനം. ഒരു ഓവര്‍ പൂര്‍ത്തിയാക്കി അടുത്ത ഓവര്‍ തുടങ്ങാന്‍ പരമാവധി ഒരു മിനിറ്റാണ് ബൗളിംഗ് ടീമിന് അനുവദിച്ചിട്ടുള്ളത്. 2 തവണ മുന്നറിയിപ്പ് നല്‍കി മൂന്നാം തവണയും ഇത് ആവര്‍ത്തിച്ചാല്‍ ബാറ്റിംഗ് ടീമിന് 5 റണ്‍സ് ലഭിക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ മുതല്‍ ഈ നിയമം നടപ്പിലാകും.ലിമിറ്റഡ് ഓവര്‍ നിരക്ക് ഉറപ്പാക്കാന്‍ സ്‌റ്റോപ് ക്ലോക്കുകള്‍ ഉള്‍പ്പെടുത്താനും ഐസിസി തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :