ധോണിക്ക് പിന്നാലെ റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു

ജോൺസി ഫെലിക്‌സ്| Last Modified ശനി, 15 ഓഗസ്റ്റ് 2020 (21:45 IST)
എം എസ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു. താങ്കൾക്കൊപ്പം യാത്രയും ഞാനും പങ്കുചേരുന്നു എന്നാണ് റെയ്‌ന കുറിച്ചത്.

ഹൃദയം നിറഞ്ഞ അഭിമാനത്തോടെ ഈ യാത്രയിൽ ഞാനും താങ്കൾക്കൊപ്പം ചേരുന്നു. നന്ദി ഇന്ത്യ, ജയ്‌ഹിന്ദ് - സുരേഷ് റെയ്‌ന ട്വിറ്ററിൽ കുറിച്ചു.

‘ഇതുവരെ നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ – മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കൽ കുറിപ്പാണിത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിനിടെയാണ് ധോണിയുടെ വിരമിക്കൽ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ന്യൂസീലൻഡിനെതിരെ ലോകകപ്പ് സെമിയിൽ നടന്ന മത്സരമാണ് ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരം. ടെസ്റ്റിൽനിന്ന് 2014ൽ ധോണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :