മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി

അഭിറാം മനോഹർ| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (12:42 IST)
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിന്ദേവും വിവാഹിതരായി. എകെജി സെൻ്ററിൽ രാവിലെ 11 മണിയോടെ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.


നേതാക്കൾ മൈമാറിയ മാല പരസ്പരം ചാർത്തികൊടുത്താണ് ഇരുവരും വിവാഹിതരായത്. സിപിഎം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ അടുത്ത ബന്ധുക്കള്‍, മുഖ്യമന്ത്രി എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.മറ്റ് പ്രമുഖ നേതാക്കളും ആശംസകൾ അറിയിക്കാനെത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :