സിക്‌സ് പറത്തിയാലും കുഴപ്പമില്ല, റിഷഭ് പന്തിനെതിരെ പന്തെറിയാൻ ആഗ്രഹം: ബ്രെറ്റ് ലീ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (19:29 IST)
ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സെൻസേഷനായ റിഷഭ് പന്തിനെതിരെ പന്തെറിയാൻ ആഗ്രഹമുണ്ടെന്ന് ഓസീസ് മുൻ പേസർ ബ്രെറ്റ് ലീ. ടെൻഡുൽക്കർ വിരാട് കോലി എന്നിവർക്കെതിരെ പന്തെറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്നും വിരേന്ദർ സെവാഗിനും പന്തിനുമെല്ലാം പന്തെറിയുന്നത് തന്നെ ആവേശത്തിലാക്കുമെന്നും ബ്രെറ്റ് ലീ പറഞ്ഞു.

കൗശലത്തോടെ ക്രീസിൽ നടക്കുന്ന ആക്രമണകാരിയാണ് പന്ത്. സ്വയം വെല്ലുവിളി ഏറ്റെടുത്ത് പന്തിനെതിരെ പന്തെറിയാൻ ആഗ്രഹമുണ്ട്. അൺ ഓർത്തഡോക്സ് ആണ് പന്തിൻ്റെ ബാറ്റിങ് ശൈലി. ഇത് പന്തിനെതിരെ ബൗൾ ചെയ്യുന്നത് പ്രയാസകരമാക്കുന്നു. എനിക്കെതിരെ ചിലപ്പോൾ പന്ത് സിക്‌സ് അടിച്ചേക്കാം എന്നാലും അതെനിക്ക് പ്രശ്നമില്ല. ബ്രെറ്റ് ലീ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :