സെഞ്ചുറി നഷ്ടം: സച്ചിനും സെവാഗിനൊപ്പം അപൂർവ പട്ടികയിൽ ഇടം നേടി ശുഭ്മാൻ ഗിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ജൂലൈ 2022 (19:50 IST)
മഴ വില്ലനായതോടെ വിൻഡീസിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണിങ് താരം ശുഭ്മാൻ ഗില്ലിന് തൻ്റെ ഏകദിനത്തിലെ കന്നി സെഞ്ചുറി നഷ്ടമായിരുന്നു. ഗിൽ 98 പന്തിൽ 98 റൺസെടുത്ത് നിൽക്കെയാണ് മഴ വില്ലനായെത്തിയത്. കളി 38 ഓവറാക്കി ചുരുക്കിയതോടെ ഗില്ലിന് കന്നി സെഞ്ചുറി നഷ്ടമാവുകയും ചെയ്തു.

സെഞ്ചുറി നഷ്ടത്തോടെ സച്ചിൻ,സെവാഗ്,ശിഖർ എന്നിവരോടൊപ്പം അപൂർവ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം. ഓപ്പണറായി ഇറങ്ങി 90ന് മുകളിൽ സ്കോർ ചെയ്ത് പുറത്താവാതെ നിന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിലാണ് ഗിൽ ഇടം നേടിയത്. സെവാഗ് 99 റൺസിലും പുറത്താവാതെ 96 റൺസിലും സെഞ്ചുറി നേടാനാകാതെ ഇന്നിങ്ങ്സ് അവസാനിപ്പിച്ചിട്ടൂണ്ട്.

സ്കോർ 90ന് മുകളിൽ നിൽക്കെ പുറത്താവാതെ ബാറ്റിങ് അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യൻ ബാറ്റർമാർ

92- സുനിൽ ഗവാസ്കർ
93- എസ് ശ്രീകാന്ത്
96- സച്ചിൻ ടെൻഡുൽക്കർ
97- ശിഖർ ധവാൻ
98-ശുഭ്മാൻ ഗിൽ
99- ശുഭ്മാൻ ഗിൽഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :