Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (08:19 IST)
ആഷസ് പരമ്പരയിലെ സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത് വിരാട് കോഹ്ലി - സ്മിത്ത് പെർഫോമൻസ് ആണ്. ഇവരിൽ ആരാണ് കേമനെന്ന കാര്യത്തിൽ വാദങ്ങളും ചർച്ചകളും ആരംഭിച്ച് കഴിഞ്ഞു.
ഒരുവര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ സ്മിത്ത് ആഷസ് പരമ്പരയില്‍ കളിച്ച നാലു ടെസ്റ്റില്‍ നിന്നായി 700ല്‍ അധികം റണ്‍സടിച്ചുകൂട്ടി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കോലിയെ പിന്തള്ളി ഒന്നാമനാവുകയും ചെയ്തിരുന്നു. ഇതോടെ സ്മിത്താണ് മികച്ച കളിക്കാരനെന്നും, അതല്ല കോഹ്ലിയാണെന്നും വാദിക്കുന്നവരുണ്ട്.
ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൌരവ് ഗാംഗുലി. കോലിയോ സ്മിത്തോ മികച്ചവനെന്ന ചോദ്യത്തിന് അര്‍ത്ഥമില്ലെന്നാണ്
ദാദ പറയുന്നത്. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഇത്. പ്രകടനമാണ് എല്ലാത്തിന്റെയും മാനദണ്ഡം. അതുവെച്ചുനോക്കിയാല്‍ കോലിയാണ് ഈ സമയം ലോകത്തിലെ ഏറ്റവും മികച്ചവന്‍. അത് നമുക്കെല്ലാം സന്തോഷം തരുന്ന കാര്യമാണ്.
അപ്പോള്‍ സ്മിത്തോ എന്ന ചോദ്യത്തിന് അദ്ദേഹന്റെ റെക്കോര്‍ഡുകള്‍ തന്നെയാണ് അതിനുള്ള ഉത്തരമെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.