രാഹുലിന് ഇനിയും അവസരം ഉണ്ട്, ടീമിൽ തിരിച്ചെത്തണമെങ്കിൽ ആ മുൻ‌താരത്തെ മാതൃകയാക്കണം: രാഹുലിനോട് സെലക്ടർമാർ

Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (18:06 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായിരുന്നു. ശുഭ്‌മാൻ ഗിലാണ് രാഹുലിനു പകരം ടീമിൽ ഇടം പിടിച്ചത്. രോഹിത് ശർമയാണ് ഓപ്പണർ. പുറത്തായ കെഎല്‍ രാഹുലിന് തിരിച്ച് വരാന്‍ ഇനിയും അവസരമുണ്ടെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നു.

ഇതിനായി മുന്‍ ഇന്ത്യന്‍ താരത്തെ മാതൃകയാക്കാനാണ് പ്രസാദ് രാഹുലിനോട് നിർദേശിച്ചിരിക്കുന്നത്. വിവിഎസ് ലക്ഷ്മൺ ആണ് പ്രസാദ് സൂചിപ്പിക്കുന്ന മുൻ‌താരം. ടീമില്‍ നിന്ന് പുറത്തായ ശേഷം അഭ്യന്തര ക്രിക്കറ്റില്‍ ലക്ഷ്മണ്‍ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് പ്രസാദ് സൂചിപ്പിക്കുന്നത്. രഞ്ജിയില്‍ 1400 റണ്‍സ് സ്‌കോര്‍ ചെയ്താണ് ദേശീയ ടീമിലെ സ്ഥാനം ലക്ഷ്മണ്‍ തിരികെ പിടിച്ചത്.

ടീമില്‍ നിന്ന് ഒഴിവാക്കുന്ന വിവരം രാഹുലുമായി സംസാരിച്ചു. അപൂര്‍വം കഴിവുള്ള താരമാണ് രാഹുല്‍. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന്റെ ഫോം ഇപ്പോള്‍ മങ്ങിയെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :