രാഹുലിനെ മാത്രമല്ല പാണ്ഡ്യയേയും ഇന്ത്യയ്ക്ക് വേണ്ട? വിശദീകരണവുമായി ചീഫ് സെലക്ടർ

Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (13:09 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായ പല സീനുകളും സംഭവിച്ചു. പ്രതീക്ഷിച്ചത് പോലെ ഓപ്പണൻ ബാറ്റ്സ്മാൻ ആയി രോഹിത് ശർമയെ തിരഞ്ഞെടുത്തു. യുവതാരം ശുഭ്‌മാൻ ഗിലും പട്ടികയിൽ ഇടംപിടിച്ചു.

എന്നാൽ, കെ എൽ പുറത്താവുകയും ചെയ്തു. ടീമില്‍ നിന്ന് ഒഴിവാക്കുന്ന വിവരം രാഹുലുമായി സംസാരിച്ചു. അപൂര്‍വം കഴിവുള്ള താരമാണ് രാഹുല്‍. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന്റെ ഫോം ഇപ്പോള്‍ മങ്ങിയെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു.

രാഹുലിനെ കൂടാതെ ടീമിലെ സ്റ്റാര്‍ ഓപ്പണര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച പാണ്ഡ്യ എന്ത് കൊണ്ടാണ് ടെസ്റ്റ് ടീമിലേക്ക് ഇടം പിടിക്കാത്തതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സീമിംഗ് ഓള്‍ റൗണ്ടറുടെ ആവശ്യമില്ലെന്നും അതിനാലാണ് ഹാര്‍ദ്ദിക്കിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും സെലക്ഷന്‍ കമ്മിറ്റി തലവന്‍ എം എസ് കെ പ്രസാദ് പറയുന്നു.

നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഹാര്‍ദിക് പാണ്ട്യ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നില്ല. അന്ന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മൂലം താരത്തിന് സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :