ലോകകപ്പിലെ രോഹിതിന്റെ 5 സെഞ്ച്വറികൾ, പിന്നിൽ കോഹ്ലി?- തുറന്നടിച്ച് ശാസ്ത്രി

Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (17:21 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ താരങ്ങൾ തമ്മിൽ രസത്തിലല്ലെന്നും നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും പിണക്കത്തിലാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. തുടക്കത്തിൽ മറുപടിയൊന്നും പറയാതിരുന്ന കോഹ്ലി പിന്നീട് തനിക്കാരോടും പ്രശ്നങ്ങൾ ഇല്ലെന്ന് തുറന്നു പറഞ്ഞിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ഇതുതന്നെയാണ് പറയാനുള്ളത്.


പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ എന്ത് നടക്കുന്നു എന്ന് തനിയ്ക്കറിയാമെന്നും ശാസ്ത്രി പറയുന്നു. ടീമില്‍ ഐക്യം ഇല്ലായിരുന്നെങ്കില്‍ രോഹിത്തിന് ലോക കപ്പില്‍ എങ്ങനെ അഞ്ച് സെഞ്ച്വറി നേടാന്‍ സാധിക്കുമായിരുന്നെന്ന് ശാസ്ത്രി ചോദിക്കുന്നു. ആ സെഞ്ച്വറികൾക്ക് പിന്നിൽ ശാന്തമായ അന്തരീക്ഷമാണുണ്ടായിരുന്നതെന്ന് ശാത്രി പറയുന്നു. കോഹ്ലിയുമായി രസച്ചേർച്ച ഇല്ലായിരുന്നുവെങ്കിൽ രോഹിതിനു ഒരു ലോകകപ്പിൽ 5 സെഞ്ച്വറി അടിക്കാൻ കഴിയുമായിരുന്നോ എന്നാണ് ശാസ്ത്രി ചോദിക്കുന്നത്.

ലോകകപ്പ് വേദിയിൽ 5 സെഞ്ച്വറിയായിരുന്നു ഇത്തവണ അടിച്ചെടുത്തത്. ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്റ്സ്മാനായി രോഹിത് മാറിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :